ബംഗാളിൽ കോൺഗ്രസിന്റെ ഏക എംഎൽഎ തൃണമൂലിൽ ചേർന്നു

Byron Biswas | Abhishek Banerjee (Photos - Twitter/@AITCofficial)
ബൈറോൺ ബിശ്വാസിനെ തൃണമൂലിലേക്ക് സ്വാഗതം ചെയ്യുന്നു. (Photos - Twitter/@AITCofficial)
SHARE

കൊൽക്കത്ത∙ ബംഗാളിലെ കോൺഗ്രസിന്റെ ഏക എംഎൽഎ ബൈറോൺ ബിശ്വാസ് (ബീഡി ബാരൺ) തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നു. ഈ വർഷം മാർച്ചിൽ സാഗർദിഘി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൃണമൂലിന്റെ ദേബാശിഷ് ബാനർജിയെ പരാജയപ്പെടുത്തിയാണ് ബിശ്വാസ് കോൺഗ്രസിന് നിയമസഭയിലെ ഏക സീറ്റ് നേടിക്കൊടുത്തത്.

ടിഎംസി ദേശീയ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് ബിശ്വാസ് അംഗത്വം നേടിയത്. അതേസമയം, ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസിനു പങ്കില്ലെന്നും കോൺഗ്രസ് ശക്തമായിരുന്നെങ്കിൽ 2021ല്‍ സീറ്റ് നേടിയേനെയെന്നുമായിരുന്നു ‘ചതിയൻ’ എന്ന പ്രയോഗത്തോട് ബിശ്വാസിന്റെ പ്രതികരണം.

English Summary: Beedi Baron Bayron Biswas, Bengal Congress' Only MLA, Joins Trinamool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS