ADVERTISEMENT

‍‍ന്യൂഡൽഹി ∙ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാതെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിനു മറുപടി നല്‍കാതെ കേന്ദ്രമന്ത്രി ഓടിപ്പോവുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചു കേന്ദ്രമന്ത്രിക്ക് എന്താണു പറയാനുള്ളതെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ പ്രതികരിക്കാൻ നിൽക്കാതെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കാറിലേക്ക് ഓടികയറുകയായിരുന്നു.

ലൈംഗികാത്രിക്രമ പരാതിയിൽ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതി ചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യാന്തര മത്സരങ്ങളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഹരിദ്വാറിൽ എത്തിയ ഗുസ്തി താരങ്ങളെ ഇന്നലെ വൈകിട്ട് കർഷക നേതാക്കൾ പിന്തിരിപ്പിച്ചു.

English Summary: Meenakshi Lekhi 'runs' in viral video facing question on wrestlers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com