‘രാഹുലിന് തൊഴിലില്ലാത്തതുകൊണ്ട് ഇന്ത്യയിലെ യുവാക്കളെല്ലാം തൊഴിൽരഹിതരാണെന്ന് അർഥമില്ല’
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൊഴിൽരഹിതനായതുകൊണ്ട് ഇന്ത്യയിലെ യുവാക്കളെല്ലാം തൊഴിൽരഹിതരാണെന്ന് അതിന് അർഥമില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഒരു ദേശീയ മാധ്യമത്തിന്റെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലക്ഷ്യം 2024, ദക്ഷിണേന്ത്യയിൽ ആരാണ് ജയിക്കുക’ എന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ.
‘‘കോൺഗ്രസിന്റെ ശൈലി കാരണം ദേശീയ പാർട്ടികൾക്ക് തമിഴ്‌നാട്ടിൽ ചീത്തപ്പേര് ലഭിച്ചു. കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിക്ക് തൊഴിലില്ലാത്തതിനാൽ രാജ്യത്തെ യുവാക്കളെല്ലാം തൊഴിൽരഹിതരാണ് എന്ന് അതിന് അർഥമില്ല’’– അണ്ണാമലൈ പറഞ്ഞു.
2024ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രത്യേകിച്ച് തമിഴ്‌നാട്ടിലും തെലങ്കാനയിലും ബിജെപി നേട്ടമുണ്ടാക്കും. ഒപ്പം കർണാടകയിലും കേരളത്തിലും. പാർട്ടിയുടെ വിജയത്തിൽ വികസന പദ്ധതികളും ‘മോദി ഘടക’വും നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
English Summary: Just because Rahul Gandhi is unemployed, doesn't mean India's youth is jobless: TN BJP chief Annamalai