ADVERTISEMENT

വത്തിക്കാൻ സിറ്റി∙ ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം. അപകടത്തിൽ മരിച്ചവര്‍ക്കു നിത്യശാന്തി ലഭിക്കുന്നതിന് പ്രാർഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വളരെ ദുഃഖകരമായ സംഭവമാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘മരിച്ചവര്‍ക്ക് ദൈവം നിത്യശാന്തി നൽകട്ടെ. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിച്ചു കഴിയുന്നവരുടെ ദുഃഖത്തിൽ മാർപാപ്പ പങ്കുചേരുന്നു. മരിച്ചവർക്കൊപ്പം തന്നെ അവിടെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കു വേണ്ടിയും അദ്ദേഹം പ്രാർഥിക്കുന്നു’ – വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

English Summary: "Immense Loss Of Life": Pope Francis Offers Prayers After Odisha Train Tragedy
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com