ADVERTISEMENT

ലക്നൗ∙ വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു രാവിലെ നവദമ്പതികളെ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ സമയത്ത് ഇരുവർക്കും ഹൃദയാഘാതമുണ്ടായെന്നതിലാണ് ദുരൂഹത. 

ഉത്തര്‍പ്രദേശിലെ ബഹ്റെയ്ച്ചിയിൽ വ്യാഴാഴ്ച രാവിലെയാണ് പ്രതാപ് യാദവ് (24), പുഷ്പ (22) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹം നടന്ന ദിവസം രാത്രി മുറിയിലേക്കു കയറിയ ഇരുവരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരേ ചിതയിലാണ് ഇരുവരുടെയും സംസ്കാരം നടത്തിയത്.

‘‘മുറിയിൽ ആരെങ്കിലും അതിക്രമിച്ചു പ്രവേശിച്ചതിന്റെ സൂചനകളോ ദമ്പതികളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളോ ഇല്ല, എന്നാൽ ഒരേസമയം ഹൃദയാഘാതം ഉണ്ടായതായുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആശങ്കകൾ ഉയർത്തുന്നു. മരണത്തിന് മുൻപുള്ള ദിവസം ദമ്പതികൾ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കുകയാണ്. ബുധനാഴ്ച ഇരുവരും എന്താണ് കഴിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് വിദഗ്ധരുടെ സംഘം മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് മുറിയും സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്.’’– കേസ് അന്വേഷിക്കുന്ന കാസിയർഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് രാജ്‌നാഥ് സിങ് പറഞ്ഞു.

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ വായുസഞ്ചാരം കുറവായിരുന്നെന്നും ഉറങ്ങുമ്പോൾ ശ്വാസം മുട്ടിയതിന്റെ ഫലമാകാം ഹൃദയാഘാതമെന്നും നിഗമനമുണ്ട്. മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തുമെന്നും ഇരുവരുടെയും ആന്തരികാവയവങ്ങൾ ലക്നൗവിലെ സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കു മാറ്റിയതായും ബൽറാംപുർ എസ്പി പ്രശാന്ത് വർമ പറഞ്ഞു.

English Summary: Mystery over Bahraich couple’s death deepens further

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com