മകളെ മർദിക്കുന്നത് തടയാൻ ശ്രമം: മരുമകന്റെ അടിയേറ്റ് വയോധിക മരിച്ചു
Mail This Article
×
തിരുവനന്തപുരം∙ നെയ്യാറ്റിൻകര കടകുളത്തു മരുമകൻ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു. തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മരുമകൻ റോബർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ റോബർട്ട് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണു തങ്കത്തിനു അടിയേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു വയോധികയെ റോബർട്ട് ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കം ഇന്നു പുലർച്ചയോടെ മരിച്ചു. ഇരുമ്പുദണ്ഡുകൊണ്ടാണു തങ്കത്തിനു മർദനമേറ്റത്.
Read Also: കൊടും ക്രിമിനലുകളെ ആൻഡമാനിലേക്ക് മാറ്റാൻ എൻഐഎ ശുപാർശ
English Summary: Man killed mother in law in Trivandrum
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.