ADVERTISEMENT

പാരിസ് ∙ ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവറിന്റെ മൂന്നു നിലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചത്.

സമാന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും എന്നാൽ അപൂർവമാണെന്നും അധികൃതർ പറഞ്ഞു. ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫൽ ടവര്‍ കഴിഞ്ഞ വർഷം 6.2 ദശലക്ഷം പേരാണ് സന്ദർശിച്ചത്. 1889ലാണ് ടവറിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്.

English Summary: Eiffel Tower evacuated after bomb threat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com