സമയം നഷ്ടപ്പെടുത്തും, കുട്ടികളെ ഓഫിസിൽ കൊണ്ടുവരരുത്: വൈറലായി പഴയ ഉത്തരവ്

government-office-order
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്ക് ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാൻ കഴിയുമോ? കൊണ്ടുവരാൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. മേയർ ആര്യാ രാജേന്ദ്രൻ കുട്ടിയുമായി ഓഫിസിൽ ഫയൽ നോക്കുന്നതിന്റെ ചിത്രം ശ്രദ്ധ നേടിയതോടെയാണ് 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മനുഷ്യാവകാശ കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018ൽ ഉത്തരവിറങ്ങിയത്. സർക്കാർ ജീവനക്കാർ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫിസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.

Read more at: മാതൃക കാട്ടേണ്ടത് അമ്മമാർ മാത്രമല്ല, അച്ഛനും കുഞ്ഞിന് ‘ഹീറോ’ ആകണം; അമ്മയ്ക്കായി ഉത്തരവാദിത്തം മാറ്റി

ഇക്കാരണത്താൽ ഓഫിസിൽ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു.

Read also: ‘ഇന്നലെ ഞാനൊരു വിഡിയോ കണ്ടു, ചിരി വന്നു; എങ്ങനെയും അധിക്ഷേപിക്കുന്നതിലേക്ക് തരംതാഴ്ന്നു’

English Summary: An Old Government Order Goes Viral: Find Out Why Bringing Children To Office Is Forbidden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS