ഇമ്രാൻ ഖാന്റെ പാർട്ടിയുടെ ‘തീം സോങ്’ കോപ്പിയടിച്ചെന്ന് ബിജെപി; മറുപടിയുമായി കോൺഗ്രസ്

Congress-Bjp
SHARE

ഭോപാൽ∙ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് നടത്തുന്ന ‘ജൻ ആക്രോശ് യാത്ര’യുടെ ഔദ്യോഗിക ഗാനം പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ പ്രചാരണ ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ബിജെപി. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ഗാനമായ ‘ചലോ ചലോ ഇമ്രാൻ കെ സാഥ്’ എന്ന ഗാനം ‘ചലോ ചലോ കോൺഗ്രസ് കെ സംഘ് ചലോ’ എന്നാക്കിയെന്ന ആരോപണവുമായി മധ്യപ്രദേശ് ബിജെപി യൂണിറ്റ് സെക്രട്ടറി രാഹുൽ കോത്താരിയാണ് രംഗത്തെത്തിയത്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിനൊപ്പം പിടിഐയുടെ തീം സോങ്ങിന്റെ വിഡിയോ സംസ്ഥാന ബിജെപി ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു. ‘‘പാക്കിസ്ഥാന് അനുകൂലമായും ഹിന്ദുസ്ഥാനെതിരെയും മുദ്രാവാക്യം വിളിക്കുന്നവരെ കോൺഗ്രസ് ഇതുവരെ സ്വീകരിച്ചിരുന്നു. ഇപ്പോൾ മധ്യപ്രദേശ് കോൺഗ്രസും പാക്കിസ്ഥാനിൽനിന്നു പാട്ടുകൾ കടമെടുക്കുകയാണ്.’’– കോത്താരി ആരോപിച്ചു. ജൻ ആക്രോശ് യാത്രയുടെ പോസ്റ്ററിൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായ ദിഗ്‌വിജയ സിങ്ങിനെ കാണാനില്ല. എന്നാൽ അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ പതാക പച്ചനിറമായാൽ അദ്ഭുതമില്ലെന്നും കോത്താരി പറഞ്ഞു.

ആരോപണത്തിനു മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. പാക്കിസ്ഥാന്റെ സുഹൃത്തുക്കളായവർ നിർഭാഗ്യവശാൽ കോൺഗ്രസിന്റെ പ്രചാരണ ഗാനത്തിനെതിരെ എതിർപ്പ് ഉന്നയിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് മീഡിയ വിഭാഗം ചെയർമാൻ കെ.കെ.മിശ്ര പറഞ്ഞു. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സൈനികരെ രക്തസാക്ഷികളാക്കിയവർ ഒരു പാട്ടിനെ എതിർക്കുകയാണ്. ക്ഷണമില്ലാതെ പാക്കിസ്ഥാനിലേക്ക് പോയതും അയൽരാജ്യത്തെ പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതും ബിജെപി മറന്നിട്ടുണ്ടാകുമെന്നും മിശ്ര പറഞ്ഞു.

ഞായറാഴ്ചയാണ്, കോൺഗ്രസ് ‘ചലോ ചലോ’ ഗാനം പുറത്തിറക്കിയത്. ഈ വർഷം നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ ഏഴ് സ്ഥലങ്ങളിൽ നിന്നായി സെപ്റ്റംബർ 19 മുതലാണ് യാത്ര ആരംഭിക്കുന്നത്. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിലായി 11,400 കിലോമീറ്ററാണ് യാത്ര.

English Summary: BJP accuses Cong of ‘stealing’ theme song of ex-Pak PM Imran Khan’s party for its MP poll campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS