ന്യൂഡൽഹി∙ ലോക്സഭാ, രാജ്യസഭാ എംപിമാർ വാഗ്വാദങ്ങളും എതിർപ്പുകളും മറന്ന് ഒറ്റക്കെട്ടായി പാർലമെന്റിന്റെ ഫോട്ടോ സെഷനിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഫോട്ടോ സെഷൻ. അതിനിടെ, രാജ്യസഭയിൽനിന്നുള്ള ബിജെപി എംപി നർഹരി അമിൻ തലചുറ്റിവീണത് പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും അദ്ദേഹത്തിന് കുഴപ്പമൊന്നും പറ്റിയില്ലെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഇദ്ദേഹത്തിന് ഇരിക്കാൻ സീറ്റ് നൽകി. സംയുക്ത ഫോട്ടോ സെഷന്റെ കൂടുതൽ ചിത്രങ്ങളും വിഡിയോകളും കാണാം.
#WATCH | Special Session of Parliament | Members of Parliament gather for a joint photo session.
The proceeding of the House will take place in the New Parliament Building from today. pic.twitter.com/7NZ58OmInm
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.