ADVERTISEMENT

ന്യൂഡൽഹി∙ ജമ്മുകശ്മീർ വിഷയത്തിൽ ഐക്യരാഷ്്ട്ര സംഘടനയുടെ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ കടുപ്പിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ പാക്കിസ്ഥാൻ പ്രതികരിക്കേണ്ടെന്നും ജമ്മുകശ്മീരും ലഡാക്കും പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും യുഎന്നിൽ പാക്കിസ്ഥാനു മറുപടിയായി ഇന്ത്യ വ്യക്തമാക്കി.

പാക് കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കക്കർ കശ്മീർ വിഷയം യുഎന്നിൽ ഉയർത്തിയതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ രൂക്ഷ പ്രതികരണം. രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ താക്കോൽ കശ്മീരാണെന്നായിരുന്നു ഇന്നലെ കക്കർ പറഞ്ഞത്. 

‘‘കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുവും കശ്മീരും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മുവിലേയും കശ്മീരിലെയും ലഡാക്കിലെയും വിഷയങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളാണ്. അതിൽ പാക്കിസ്ഥാന് അഭിപ്രായം പറയാൻ അവകാശമില്ല. ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാക്കിസ്ഥാൻ നിരന്തര പ്രശ്നക്കാരായി മാറിയിരിക്കുകയാണ്’’– യുഎന്നിലെ യുഎൻജിഎ രണ്ടാം കമ്മറ്റിയുടെ പ്രഥമ സെക്രട്ടറി പെറ്റൽ ഗലോട്ട് പറഞ്ഞു.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളക്കുറിച്ചും പെറ്റൽ സംസാരിച്ചു. ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ ഫൈസാലാബാദിൽ നിരവധി പള്ളികളും ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയായത് ഇന്ത്യ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിൽ  എല്ലാവർഷവും ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ള 1000 സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വിവാഹം കഴിക്കുന്നതായും പെറ്റൽ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോർട്ടുകളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ ആരോപണം.

English Summary: India says Jammu And Kashmir and Ladakh are internal matters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com