ADVERTISEMENT

പട്ന∙ കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കാൻ പാടില്ലെന്ന് ആർജെഡി കേരള ഘടകം പ്രതിനിധി സംഘം പാർട്ടി കേന്ദ്ര നേതാക്കളെ കണ്ട് അഭ്യർഥിച്ചു. ഇടതു മുന്നണിയുടെ ഭാഗമായ എൽജെഡി ആർജെഡിയിൽ ലയിക്കുന്നുവെന്ന പ്രചരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മൽസരിക്കുമ്പോൾ ആർജെഡിക്ക് ഇടതു മുന്നണിയുടെ ഭാഗമായിനിന്ന് എതിർക്കേണ്ട സാഹചര്യം സൃഷ്ടിക്കരുതെന്ന് കേരള നേതാക്കൾ അറിയിച്ചു. 

ആർജെഡി ആസ്ഥാനത്ത് പാർട്ടി സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദിഖി, ജനറൽ സെക്രട്ടറി ബോലാ യാദവ് എന്നിവരുമായാണു കേരള നേതാക്കൾ ചർച്ച നടത്തിയത്. ആർജെഡി കേരള ഘടകം പ്രസിഡന്റ് ജോൺ ജോണിനെ അനുകൂലിക്കുന്ന നേതാക്കളായിരുന്നു പ്രതിനിധി സംഘത്തിൽ. ആർജെഡി കിസാൻ ജനത സംസ്ഥാന പ്രസി‍ഡന്റ് ടോമി ജോസഫിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിൽ അനി കെ.മാത്യു, എൻ.ഒ.കുട്ടപ്പൻ, യൂസഫലി മടവൂർ, മനോജ് ജോസഫ്, ജോൺ സാമുവൽ, അബ്ദുല്ല എന്നിവരുമുണ്ടായിരുന്നു. 

English Summary: RJD Kerala Unit meets Party Central Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com