ADVERTISEMENT

കൊച്ചി∙ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിൽ ഹൈക്കോടതിയിലുള്ള അപ്പീലിൽ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച സീനിയർ അഭിഭാഷകൻ കെ.പി.സതീശൻ രാജിവച്ചു. വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകരെ സ്പെഷൽ പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നു മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. 

സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലിയും സഹോദരി സരസുവും സത്യഗ്രഹം നടത്തിയിരുന്നു. മധു കേസിൽ മണ്ണാർക്കാട് കോടതിയിൽ ഹാജരായ രാജേഷ് എം.മേനോനെ ഹൈക്കോടതിയിലും നിയോഗിക്കണമെന്നാണു ആവശ്യം. ശിക്ഷയിൽ ഇളവു തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണു സർക്കാർ ഒപ്പമില്ലെന്ന പരാതിയുമായി കുടുംബം എത്തിയത്.

English Summary: Attappady Madhu case: Special Prosecutor KP Satheesan resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com