ADVERTISEMENT

ആലപ്പുഴ∙ ടൂറിസം വകുപ്പ് കായംകുളം മണ്ഡലത്തോടു കടുത്ത അവഗണന കാട്ടുന്നുവെന്ന പരാതിയുമായി യു.പ്രതിഭ എംഎൽഎ. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാൽ വീർപ്പുമുട്ടുകയാണെന്ന് എംഎൽഎ ആരോപിച്ചു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ്, ഭരണകക്ഷി എംഎൽഎ കൂടിയായ പ്രതിഭ വിമർശനമുയർത്തിയത്.

വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികൾ ഓർക്കണമെന്നും പ്രതിഭ പറഞ്ഞു. 

‘‘ടൂറിസം എന്നു പറഞ്ഞാൽ ആലപ്പുഴ ബീച്ചും പുന്നമടക്കായലും ആണെന്ന മിഥ്യാധാരണ ടൂറിസം വകുപ്പിന് എപ്പോഴുമുണ്ട്. ലോകപ്രശസ്തമായ കെട്ടുകാഴ്ചകൾ നടക്കുന്ന സ്ഥലമാണ് കായംകുളം. പരമ്പാരഗതമായി ആലപ്പുഴയോടൊപ്പം തന്നെ വ്യവസായങ്ങൾ നടന്നിരുന്ന സ്ഥലമാണിത്. നിർഭാഗ്യവശാൽ അങ്ങേയറ്റം അവഗണനയാണ് കായംകുളം നേരിടുന്നത്.

ആലപ്പുഴയുടെ ഒരു ഭാഗം തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ ഈ കായംകുളം എന്ന് അധികാരികൾ ഓർക്കണം. അങ്ങേയറ്റം അവഗണനയാൽ വീർപ്പു മുട്ടുന്ന വിനോദസഞ്ചാര മേഖലയാണ് കായംകുളത്ത് ഉള്ളത് എന്നും ഓർമിപ്പിക്കുന്നു’’ – പ്രതിഭ പറഞ്ഞു.

English Summary: Kayamkulam's Tourism Potential Ignored: U. Pratibha MLA Raises Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com