ADVERTISEMENT

പട്ന∙ വനിതാ സംവരണത്തിന്റെ പ്രയോജനം ‘ലിപ്സ്റ്റിക് ഇടുന്ന ബോബ് കട്ട് ചെയ്ത’ മഹിളകൾക്കാകുമെന്ന ആർജെഡി മുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദിഖിയുടെ പരാമർശം വിവാദമായി. പിന്നാക്ക വിഭാഗങ്ങളിലെ വനിതകൾക്കാണു സർക്കാർ സംവരണം ഏർപ്പെടുത്തേണ്ടതെന്നും സിദ്ദിഖി പറഞ്ഞു. സിദ്ദിഖിയുടെ പരാമർശം സ്ത്രീവിരുദ്ധമാണെന്നു വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. 

ഇടുങ്ങിയ ചിന്താഗതിയാണ് പരാമർശത്തിൽ പ്രതിഫലിക്കുന്നതെന്നു ബിജെപി എംപി: സുനിത ദുഗ്ഗൽ പ്രതികരിച്ചു. സ്ത്രീകൾ വീട്ടുപണിയിൽ ഒതുങ്ങണമെന്നും പുറംലോകത്തിനു സംഭാവന നൽകേണ്ടതില്ലെന്നുമുള്ള മനോഭാവമാണ് പ്രകടമാകുന്നതെന്നും അവർ പറഞ്ഞു. 

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒഴിവാക്കേണ്ട പരമാർശമാണു സിദ്ദിഖ് നടത്തിയതെന്നു ജെഎംഎം എംപി മഹുവ മാജി പ്രതികരിച്ചു. വനിതാ സംവരണത്തിൽ പിന്നാക്ക, വനിതാ വിഭാഗത്തിലുള്ളർക്കു പ്രത്യേക സംവരണം വേണമെന്നും അവർ പറഞ്ഞു. 

ഗ്രാമീണ സദസിനു മനസിലാകാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും സ്ത്രീകളെ നിന്ദിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബ്ദുൽ ബാരി സിദ്ദിഖി ന്യായീകരിച്ചു.

English Summary: Controversial Remarks By Senior RJD Leader Spark Heated Debate On Women's Reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com