ADVERTISEMENT

കണ്ണൂർ∙ തലശ്ശേരി ഗവ. കോളജ് ഇനി മുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജ് . ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇതുസംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. കോളജിന്റെ ഉന്നമനത്തിനു പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണു പേരുമാറ്റമെന്നു മന്ത്രി പറഞ്ഞു. കോളജിനു കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ എ.എൻ.ഷംസീർ കത്ത് നൽകിയിരുന്നു.

English Summary:

Government College Thalassery renamed as Kodiyeri Memorial College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com