ADVERTISEMENT

കോഴിക്കോട് ∙ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ യുദ്ധവിരുദ്ധ റാലിക്കെതിരെ പൊലീസ് കേസെടുത്ത നടപടി അപലപനീയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ഇന്ത്യയുടെ പരമ്പരാഗത നയത്തിനെതിരായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രവും പലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്ത സംസ്ഥാന സർക്കാരും ഒരേ നിലപാടാണ് പിന്തുടരുന്നതെന്നും ഫിറോസ് ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിലും ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമായിരുന്നു. അന്ന് പ്രതിഷേധിച്ചവർക്കെതിരെയും പിണറായി സർക്കാർ എണ്ണൂറോളം  കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. പലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഒക്ടോബർ 12നാണ് കോഴിക്കോട് മാനാഞ്ചിറയിൽ യൂത്ത് ലീഗ് റാലി സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്.

English Summary:

Youth League State General Secretary Condemn Case Filed Against Anti War Rally :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com