ADVERTISEMENT

വാഷിങ്ടൻ∙ ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം പേരെ കണ്ടെത്താൻ ഇസ്രയേൽ സൈന്യത്തോടൊപ്പം യുഎസ് കമാൻഡോകൾ ചേർന്നതായി പെന്റഗൺ സ്പെഷല്‍ ഓപ്പറേഷൻസ് പോളിസി ഉദ്യോഗസ്ഥൻ അറിയിച്ചു. യുഎസ് സ്വദേശികൾ ഉൾപ്പെടെയുള്ള ബന്ദികളെ കണ്ടെത്തുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രതിരോധ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ മേയർ വ്യക്തമാക്കി.

ഇസ്രയേലിൽ എത്ര യുഎസ് കമാൻഡോകൾ എത്തിയിട്ടുണ്ടെന്ന ചോദ്യത്തിനു മറുപടി നല്‍കാൻ‌ മേയർ തയാറായില്ല. നേരിട്ട് യുദ്ധത്തിന്റെ ഭാഗമാകാൻ സ്പെഷൽ ഓപ്പറേഷൻ ഫോഴ്സിനു നിര്‍ദേശം നൽകിയിട്ടില്ലെന്നും സൈനിക നീക്കത്തിന് ഇസ്രയേലിന് ആവശ്യമായ മാര്‍ഗനിർദേശങ്ങൾ നൽകുക മാത്രമാണു ചെയ്യുകയെന്നും മേയർ പറഞ്ഞു. യുഎസ് പൗരന്മാരെ രക്ഷപെടാന്‍ സഹായിക്കുന്നതോടൊപ്പം എംബസിയുടെ സുരക്ഷാ ചുമതല കൂടി കമാൻഡോകൾക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഒക്ടോബർ 7ന് ഹമാസ് ആക്രമണം നടത്തുമ്പോൾ തന്നെ യുഎസ് കമാന്‍ഡോകളുടെ ചെറു സംഘം ഇസ്രയേലിൽ ഉണ്ടായിരുന്നതായി പെന്റഗൺ വൃത്തങ്ങളിൽനിന്ന് വിവരമുണ്ട്. നേരത്തെ നിശ്ചയിച്ച പരിശീലനത്തിനായി എത്തിയതായിരുന്നു ഇവർ. ആക്രമണത്തിനു പിന്നാലെ കൂടുതൽ കമാൻഡോകളെ പ്രശ്ന ബാധിത മേഖലയിലേക്ക് അയച്ചതായും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

English Summary:

US commandos on the ground in Israel helping to locate hostages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com