ADVERTISEMENT

മുംബൈ∙ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ മലയാളിയെ തിരുവനന്തപുരത്തുനിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടികൂടി. തിരുവനന്തപുരം സ്വദേശി ഫെബിന്‍ ഷാ (23) യെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണു സൂചന. അതേസമയം ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ 11നു മുംബൈ വിമാനത്താവള അധികൃതര്‍ക്കു ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്. 

'ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും.' - ഇതായിരുന്നു ഭീഷണി സന്ദേശം. 

വിമാനത്താവളത്തില്‍നിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹര്‍ പൊലീസ് കേസെടുത്തു. ഇതിനു സമാന്തരമായി എടിഎസ് സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഐപി വിലാസം പിന്തുടര്‍ന്നതോടെ മെയില്‍ അയച്ചത് കേരളത്തില്‍നിന്നാണെന്നു കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എടിഎസ് സംഘം കേരളത്തിലേക്കു പറന്നെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാത്രിയോടെ മുംബൈയില്‍ എത്തിച്ച് സഹര്‍ പൊലീസിനു കൈമാറും. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English Summary:

ATS arrested Kerala Man for Threatening to destroy Mumbai Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com