ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ഇടിമിന്നലിൽ 20 പേർക്കു ദാരുണാന്ത്യം. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിരവധി പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായതിനു പിന്നാലെയാണു ദുരന്തം. തിങ്കളാഴ്ചയോടെ മഴ കുറയുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. ‘‘മോശം കാലാവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ നിരവധി പേർ മരിച്ചതു ദുഃഖകരമായ വാർത്തയാണ്. അപരിഹാര്യമായ നഷ്ടമുണ്ടായ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പ്രാദേശിക ഭരണകൂടം ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്’’– അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തെ 252 താലൂക്കുകളിൽ 234ലും ഞായറാഴ്ച നല്ല മഴ ലഭിച്ചു. സൂറത്ത്, സുരേന്ദ്രനഗർ, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയായിരുന്നു. 16 മണിക്കൂറിൽ 50 മുതൽ 117 മില്ലിമീറ്റർ വരെ മഴയാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയതെന്നു സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി) അറിയിച്ചു.

English Summary:

20 Killed In Lightning Strikes Amid Rain Fury In Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com