‘കേരളത്തിൽ എത്തിയത് പലസ്തീൻ പുന്തണയ്ക്ക് നന്ദി അറിയിക്കാൻ; ഹമാസ് ഭീകര സംഘടനയല്ല’
Mail This Article
കോഴിക്കോട്∙ പലസ്തീന് കേരളം നൽകുന്ന പിന്തുണയിൽ നന്ദി അറിയിക്കുന്നതായി ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നാൻ അബൂ അൽഹൈജ. ഇന്ത്യയും പലസ്തീനും തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളതെന്നും സാധാരണക്കാരെ കൊല്ലുന്നതിന് എതിരാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടന്ന ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം കർമ ശ്രേഷ്ഠ പുരസ്കാര വിതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഏറെ സ്നേഹിക്കുന്നെന്നും കേരളം പലസ്തീന് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പലസ്തീനിൽ സ്ഥിതി വളരെ മോശമാണെന്നും ഭക്ഷണവും മരുന്നുമില്ലാതെ ജനം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഹമാസ് ഭീകര സംഘടനയല്ലെന്നും അവർ സ്വാതന്ത്ര്യസമര പോരാളികളാണെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശത്തിനെതിരെയാണ് ഹമാസ് പോരാടുന്നത്. ലോകത്തെ മറ്റു രാജ്യങ്ങളെപ്പോലെ സമാധാനത്തോടെ ജീവിക്കണം. ഇസ്രയേൽ പറയുന്നതിനേക്കാൾ ഏറെ മരണവും നഷ്ടവും ഇസ്രയേലിനുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.