ADVERTISEMENT

തിരുവനന്തപുരം∙ നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടിയാണു സുബ്ബലക്ഷ്മി.

ആർ.സുബ്ബലക്ഷ്മി (Photo: RINKURAJ MATTANCHERIYIL / Manorama)
ആർ.സുബ്ബലക്ഷ്മി (Photo: RINKURAJ MATTANCHERIYIL / Manorama)

കല്യാണരാമന്‍, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, രാപ്പകൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 27 വർഷം സംഗീതാധ്യാപികയായി സേവനമനുഷ്ഠിച്ചു. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലം വരെ സജീവമായിരുന്നു.

ആർ.സുബ്ബലക്ഷ്മി, മകൾ താരാ കല്യാൺ, കൊച്ചുമകൾ സൗഭാഗ്യ, സൗഭാഗ്യയുടെ ഭർത്താവ് അർജുന്‍. (Photo: Manorama Archives)
ആർ.സുബ്ബലക്ഷ്മി, മകൾ താരാ കല്യാൺ, കൊച്ചുമകൾ സൗഭാഗ്യ, സൗഭാഗ്യയുടെ ഭർത്താവ് അർജുന്‍. (Photo: Manorama Archives)

1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

രാപ്പകൽ എന്ന ചിത്രത്തിൽ ആർ.സുബ്ബലക്ഷ്മി. (Photo: Manorama Archives)
രാപ്പകൽ എന്ന ചിത്രത്തിൽ ആർ.സുബ്ബലക്ഷ്മി. (Photo: Manorama Archives)

ടെലിവിഷൻ രംഗത്തും സജീവമായിരുന്ന സുബ്ബലക്ഷ്മി, നിരവധി സീരിയലികളിലും അഭിനയിച്ചിട്ടുണ്ട്. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നർത്തകിയുമായ താരാ കല്യാണ്‍ ഉൾപ്പെടെ മൂന്നു മക്കളുണ്ട്.

രാപ്പകൽ എന്ന ചിത്രത്തിൽ ആർ.സുബ്ബലക്ഷ്മിയും ഉണ്ണികൃഷ്ണനും. (Photo: Manorama Archives)
രാപ്പകൽ എന്ന ചിത്രത്തിൽ ആർ.സുബ്ബലക്ഷ്മിയും ഉണ്ണികൃഷ്ണനും. (Photo: Manorama Archives)
ആർ.സുബ്ബലക്ഷ്മി (ഫയൽ ചിത്രം ∙ മനോരമ)
ആർ.സുബ്ബലക്ഷ്മി (ഫയൽ ചിത്രം ∙ മനോരമ)
ഹരിലാൽ ഗാന്ധി സംവിധാനം ചെയ്ത ശ്വാസം എന്ന സിനിമയിൽ കെ.ടി.എസ്.പടന്നയിലും സുബ്ബലക്ഷ്മിയും. (Photo: Manorama Archives)
ഹരിലാൽ ഗാന്ധി സംവിധാനം ചെയ്ത ശ്വാസം എന്ന സിനിമയിൽ കെ.ടി.എസ്.പടന്നയിലും സുബ്ബലക്ഷ്മിയും. (Photo: Manorama Archives)
English Summary:

Actress R subbalakshmi passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com