ADVERTISEMENT

പട്ന ∙ സ്കൂൾ കലണ്ടറിൽ ഹിന്ദു ഉത്സവ അവധി ദിനങ്ങൾ വെട്ടിക്കുറച്ച നിതീഷ് കുമാർ സർക്കാരിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞെന്നു ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. അന്ത്യമടുത്തെന്ന ആശങ്കയിൽ നിതീഷ് യുക്തിഹീനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയാണെന്നും ഷാനവാസ് കുറ്റപ്പെടുത്തി.

ബിഹാറിലെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാരിനു താൽപര്യമില്ലാതായി. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളും അധ്യയന മികവുമില്ല. സ്കൂൾ അധ്യാപകരുടെ ഒഴിവുകൾ നികത്താൻ സർക്കാർ തയാറാകുന്നില്ല. അധ്യാപക വിദ്യാർഥി അനുപാതത്തിന്റെ കാര്യത്തിൽ ബിഹാറിലെ സ്കൂളുകളുടെ നില പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Syed Shahnawaz Hussain took a swipe over Bihar Chief Minister Nitish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com