ADVERTISEMENT

കോഴിക്കോട്∙ സ്ത്രീയെ ഇടിച്ചിട്ടിട്ട് വാഹനം നിർത്താതെ കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കൂമ്പാറ സ്വദേശി മുഹമ്മദ് ഇർഫാൻ (26) ആണു പിടിയിലായത്. കൂമ്പാറ സ്വദേശിയായ മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് അപകടത്തിൽപ്പെട്ടത്.

നവംബർ 25നു നാലുമണിക്കു ബാലുശ്ശേരി ഗോകുലം കൺവൻഷനു മുൻവശത്തുവച്ചായിരുന്നു അപകടം. കാറിടിച്ചു സ്ത്രീക്കു പരുക്കു പറ്റിയിരുന്നു. എന്നാൽ അപകടം നടന്നതറിഞ്ഞിട്ടും കാറുമായി യുവാവ് സ്ഥലംവിടുകയായിരുന്നു. 

അസി. സബ് ഇൻസ്പക്ടർ മുഹമ്മദ് പുതുശ്ശേരി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ജംഷിദ്, അനൂപ്, ഷനോജ് എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. ബാലുശ്ശേരി അങ്ങാടി മുതൽ ഉള്ളിയേരി വരേയുള്ള ഇരുപതോളം സിസിടിവി ക്യാമറകളാണു യുവാവിനെ കണ്ടെത്താനായി പരിശോധിച്ചത്. തുടർന്നു അപകടം ഉണ്ടാക്കിയ കാർ കണ്ടെത്തുകയും ഇർഫാനെ പിടികൂടുകയുമായിരുന്നു. 

English Summary:

Police caught man who injured woman with his vehicle in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com