ADVERTISEMENT

പൂയപ്പള്ളി (കൊല്ലം)∙ കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആദ്യ ഹീറോ സഹോദരനാണെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ആൺകുട്ടിയാണ് ആദ്യഘട്ടത്തിൽ ചെറുത്തുനിന്നതെന്നും എഡിജിപി വ്യക്തമാക്കി. 

സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നതു പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരന്റെ ഇടപെടൽ കാരണമായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനിൽപ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രതികൾ തന്നെ മൊഴി നൽകിയിട്ടുമുണ്ടെന്നും എഡിജിപി വ്യക്തമാക്കി. 

‘‘പയ്യൻ നല്ലപോലെ എതിർത്തുനിന്നു. ആ സഹോദരനാണ് കേസിലെ ഒന്നാമത്തെ താരം. രണ്ടാമത്തെ താരം തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും. പ്രതികളെക്കുറിച്ചു കൃത്യമായ വിവരണം നൽകാന്‍ കുട്ടിക്കു കഴിഞ്ഞതിനാലാണു കേസിലെ മൂന്നാമത്തെ ഹീറോകളായ രേഖാചിത്രം രൂപം നൽകിയവർക്കു കൃത്യമായ രേഖാചിത്രം തയാറാക്കാൻ സഹായകരമായത്’’– എഡിജിപി വ്യക്തമാക്കി. 

English Summary:

ADGP M.R. Ajith Kumar's Reaction On Kollam Girl Child Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com