ADVERTISEMENT

ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റിനെത്തുടർന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തമിഴ്നാട്ടിൽ 118 ട്രെയിനുകൾ റദ്ദാക്കി. ഡിസംബർ മൂന്ന‍ു മുതൽ ആറു വരെ തീയതികളിലെ ദീർഘദൂര ട്രെയിനുകളുൾപ്പെടെയാണ് റദ്ദാക്കിയത്. തമിഴ്നാട്ടിലെ വടക്കൻ തീര ജില്ലകളിലും ആന്ധ്രാപ്രദേശിലെ തെക്കൻ തീര ജില്ലകളിലും വൻ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്.

പുതുച്ചേരിയിൽ നിന്നും 420 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ് മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.

ഞായറാഴ്ച ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ നാലിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനുശേഷം മഴ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ദേശീയ ദുരന്തനിവാരണ സേന തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പുതുച്ചേരി എന്നിവിടങ്ങളിൽ 18 സംഘങ്ങളെ വിന്യസിച്ചു. കൂടാതെ 10 അധിക ടീമുകളെ അപ്രതീക്ഷിതമായ ഏത് സാഹചര്യവും നേരിടാനും സജ്ജരാക്കിയിട്ടുണ്ട്.

English Summary:

Tamil Nadu on 'high alert' as Cyclone Michaung intensifies, 118 trains cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com