ജയ് ശ്രീറാം വിളിക്കാത്തതിന് മർദനം: 3 പേർക്കെതിരെ കേസ്
Mail This Article
×
ബെംഗളൂരു∙ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാത്തതിനു കാഴ്ച പരിമിതിയുള്ള വയോധികനെ മർദിച്ച സംഭവത്തിൽ 3 യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊപ്പാൾ ഗംഗാവതി സ്വദേശി ഹുസൈൻസാബ് (63) ന്റെ പരാതിയിലാണു നടപടി.
നവംബർ 25ന് ബസ് സ്റ്റാൻഡിനു സമീപത്തെ ചായക്കടയിലിരിക്കുകയായിരുന്നു ഹുസൈൻ. ബൈക്കിലെത്തിയ സംഘം ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ ഹുസൈനിനെ നിർബന്ധിച്ചെങ്കിലും വിസമ്മതം പ്രകടിപ്പിച്ചപ്പോൾ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ചവരെയും സംഘം ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ ചികിത്സ തേടിയ ഹുസൈൻ ഗംഗാവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. കൊപ്പാൾ എസ്.പി.യശോദ വാൻഡഗോഡിയയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
English Summary:
Visually Challenged Man Assaulted Forced to Chant Jai Sriram in Karnataka
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.