ADVERTISEMENT

തിരുവനന്തപുരം ∙ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിഡിപി) മുഹമ്മദ് ഷാഫി പൊലീസിന് നിയമോപദേശം നൽകി. പ്രതികള്‍ക്ക് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേല്‍ നവംബര്‍ 23ന് ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് നിയമോപദേശം.

പ്രതികള്‍ നിർമിച്ച 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന്, കോടതി ജാമ്യം നല്‍കിയ അവസരത്തില്‍ തന്നെ ഡിഡിപി വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവ് പൊലീസിന് നല്‍കാന്‍ കഴിയാതെ വന്നതും, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാതെ വന്നതുമാണ് ജാമ്യം ലഭിക്കാന്‍ ഇടയായത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിലാണ് 4 പേർ അറസ്റ്റിലായത്. ഇവർക്ക് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയ കോടതി, പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. പൊലീസ് ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിച്ചില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.

English Summary:

Fake ID card case: Legal advice to cancel bail of Youth Congress workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com