ഇന്ത്യക്കും സൗദിക്കുമിടയിൽ കൂടുതൽ വിമാന സർവീസ്; ഹജ് തീർഥാടകർക്കുള്ള വീസ നടപടി ലംഘൂകരിക്കും
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യക്കും സൗദിക്കുമിടയിൽ കൂടുതൽ വിമാന സർവീസ് തുടങ്ങാൻ തീരുമാനം. സൗദി ഹജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തി നടത്തിയ ചർച്ചയിലാണു തീരുമാനം. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, സ്മൃതി ഇറാനി എന്നിവരുമായാണു സൗദി മന്ത്രി ചർച്ച നടത്തിയത്. ഹജ് തീർഥാടകർക്കുള്ള വീസ നടപടി ലംഘൂകരിക്കാനും ചർച്ചയിൽ തീരുമാനമായി. ഹജ് വീസ അപേക്ഷകൾക്കായി ഇന്ത്യയിൽ മൂന്ന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും.
എല്ലാ പിന്തുണയ്ക്കും നന്ദിപറയുന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഉംറ നിർവഹിക്കുന്നവർക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു സൗദി ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തിയത്.
English Summary:
More flight service between India and Saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.