ADVERTISEMENT

കോഴിക്കോട്∙ സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് അതിഥിയായി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഫാറൂഖ് കോളജിനെതിരെ രംഗത്തുവന്ന സംവിധായകൻ ജിയോ ബേബിയെ വിമർശിച്ച് എംഎസ്എഫ്. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നിവാസ് പറഞ്ഞു. പി.കെ.നവാസിന്റെ ഫെയ്സ്ബുക് കുറിപ്പ്:

"ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്"
"വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്"
"കുടുംബം ഒരു മോശം സ്ഥലമാണ്"
"എന്റെ സിനിമ കണ്ട് ഒരു പത്തു വിവാഹമോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്"
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളജിലെ വിദ്യാർഥികൾ തീരുമാനിച്ചത്.
തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്.
കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.
#ഫാറൂഖാബാദിനൊപ്പം
#Support_Farooqabadh
_പികെ നവാസ്_

Read also: ഞാൻ അപമാനിതനായി, നിയമനടപടി സ്വീകരിക്കും: ഫാറൂഖ് കോളജിനെതിരെ ജിയോ ബേബി

തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയൻ നിസഹകരണം പ്രഖ്യാപിച്ചതെന്നും താൻ അപമാനിതനായെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറഞ്ഞിരുന്നു. ഇതിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയ വിവരം അറിഞ്ഞതെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഫിലിം ക്ലബ് കോർഡിനേറ്ററായ അധ്യാപകൻ രാജിവച്ചു.

English Summary:

MSF supports Farook college students union in Director Jeo Baby controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com