ADVERTISEMENT

തൃശൂർ ∙ സിപിഎം ഏരിയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തുന്ന കെ.ആർ. തോമസ് സ്മാരക ഫുട്ബോൾ ടൂർണമെന്റിനുള്ള പവിലിയന്റെ കാൽനാട്ടലിനു മുൻപു ഭൂമി പൂജ നടത്തിയതിനെച്ചൊല്ലി വിവാദം. പൂജാരിയെ വിളിച്ചുവരുത്തി ഭൂമിപൂജ നടത്തുന്നതിന്റെ ചിത്രങ്ങൾ പാർട്ടി ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റി ഭാരവാഹികൾ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചതു പുറത്തുപോയതോടെയാണു വിവാദമുയർന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു കാൽനാട്ടലും ഭൂമിപൂജയും. ഇതു ടൂർണമെന്റിന്റെ സംഘാടകർ നടത്തിയ ചടങ്ങാണെന്നും പാർട്ടി നേരിട്ടു നടത്തുന്നതല്ലെന്നുമുള്ള വിശദീകരണമാണു പാർട്ടിക്കുള്ളിൽനിന്നു ലഭിക്കുന്നത്. ഈ മാസം 17 മുതൽ ജനുവരി അഞ്ചുവരെയാണു ടൂർണമെന്റ്. 

English Summary:

Bhoomi puja held in a stadium where football tournament is organized in the leadership of cpm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com