ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഡോ. ഇ.എ.റുവൈസ് എസ്എഫ്ഐക്കാരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത എസ്എഫ്ഐക്കാരനാണ് ഡോ. റുവൈസ് എന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സർക്കാരും എസ്എഫ്ഐയും മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

‘‘ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം, അതിനു പിന്നിലുള്ളയാൾ എസ്എഫ്ഐക്കാരനാണ് എന്നുള്ളതാണ്. ഇദ്ദേഹം ഇടതുപക്ഷ യൂണിയന്റെ, അതായത് വിദ്യാർഥി യൂണിയന്റെ പ്രവർത്തനങ്ങൾ നടത്തുന്നയാളാണ്. അദ്ദേഹം തന്നെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തിട്ടുണ്ട് എന്നാണ്.

അപ്പോൾ ഇതിനു മറുപടി പറയേണ്ടത് ഈ സർക്കാരാണ്, സിപിഎമ്മാണ്, എസഎഫ്ഐയാണ്. അവർ ഈ പറയുന്നതും പ്രതിജ്ഞയെടുക്കുന്നതുമെല്ലാം ആളുകളെ പറ്റിക്കാനാണ് എന്നുള്ളതാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.’’ – സുരേന്ദ്രൻ പറഞ്ഞു.

ഡോ.ഷഹ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്റ്റ് പൊലീസ് ഇന്നു രേഖപ്പെടുത്തിയിരുന്നു. കേസിൽ സാഹചര്യത്തെളിവുകൾ ഡോ.റുവൈസിന് എതിരാണെന്ന് പൊലീസ് വെളിപ്പെടുത്തി. റുവൈസിനെ ഇന്നു വൈകിട്ട് കോടതിയിൽ ഹാജരാക്കും. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഡോ.റുവൈസിനെ സസ്പെൻഡ് ചെയ്തിരുന്നു.

English Summary:

BJP Leader Points Finger at CPM After SFI Member's Arrest in Dowry Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com