ഡൽഹി എയിംസിലെ 7 ന്യുമോണിയ കേസുകൾക്ക് ചൈനയിലെ ന്യൂമോണിയ കേസുകളുമായി ബന്ധമില്ല: വ്യക്തത വരുത്തി കേന്ദ്രം
Mail This Article
×
ന്യൂഡൽഹി∙ ഡൽഹി എയിംസിൽ കണ്ടെത്തിയ ബാക്ടീരിയ കേസുകൾക്കു ചൈനയില്‍ കുട്ടികളിൽ പടരുന്ന ന്യുമോണിയ കേസുകളുമായി ബന്ധമില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈനയിൽ പടരുന്ന ന്യുമോണിയ കേസുകളുമായി ബന്ധമുള്ള ബാക്ടീരിയ കേസുകളെ എയിംസിൽ കണ്ടെത്തിയെന്ന വാർത്തകൾ തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹി എയിംസിൽ 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടത്തിയ ഒരു പഠനത്തില്‍ ഏഴ് ബാക്ടീരിയ കേസുകൾ കണ്ടെത്തിയിരുന്നു. എന്നാൽ അതും ചൈനയിലെ ന്യൂമോണിയ കേസുകളും തമ്മിൽ ബന്ധമില്ലെന്നും ഭയക്കാനില്ലെന്നും സർക്കാർ വ്യക്തമാക്കി. 2023 ജനുവരി മുതൽ ഇന്നു വരെ ഡൽഹി എയിംസിലെ മൈക്രോബയോളജി ഡിപ്പാർട്ട്മെന്റിൽ പരിശോധിച്ച 611 സാംപിളുകളിൽ ഒന്നിൽപ്പോലും മൈകോപ്ലാസ്മ ന്യൂമോണിയ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
English Summary:
No link between detection of bacterial cases in AIIMS Delhi and Pneumonia cases in China
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.