ADVERTISEMENT

മോസ്‌കോ∙  റഷ്യയിൽ സ്‌കൂളിൽ സഹപാഠികള്‍ക്കുനേരെ വെടിയുതിർത്ത് പതിനാലുകാരി. സംഭവത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. 5 പേർക്ക് പരുക്കേറ്റു. ഇതിനുശേഷം പെൺകുട്ടി ആത്മഹത്യ ചെയ്തു. റഷ്യയിലെ ബ്രയാൻസ്‌കിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

പെൺകുട്ടി തന്റെ പിതാവിന്റെ പേരിലുള്ള കൈത്തോക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്ന് വെടിവയ്പ്പ് നടത്തുകയായിരുന്നു. സഹപാഠിക്കുനേരെ നിരവധി തവണയാണ് വെടിവച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മറ്റുകുട്ടികൾക്ക് വെടിവയ്പ്പിൽ നിസാര പരുക്കുകളുണ്ട്. ഇവരെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.

പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് വേട്ടയ്ക്ക് ഉപയോഗിക്കുന്ന കത്തിയും കണ്ടെത്തി. ആക്രമണത്തിന് ഇടയാക്കിയ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

English Summary:

Russia School Student, 14, Shoots Classmate Dead, Then Kills Herself

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com