കേന്ദ്രമന്ത്രിമാർക്ക് അധിക ചുമതല; രാജീവ് ചന്ദ്രശേഖറിന് ജലശക്തി കൂടി, അർജുൻ മുണ്ടയ്ക്ക് കൃഷി
Mail This Article
×
ന്യൂഡൽഹി∙ കേന്ദ്രമന്ത്രിമാർക്ക് അധികചുമതല നൽകി. അർജുൻ മുണ്ടയ്ക്ക് കൃഷിമന്ത്രാലയത്തിന്റെയും ശോഭ കരന്തലജയ്ക്ക് ഭക്ഷ്യസംസ്കരണത്തിന്റയും ഭാരതി പർവീന് ആദിവാസി ക്ഷേമത്തിന്റെയും അധിക ചുമതല നൽകി. രാജീവ് ചന്ദ്രശേഖറിന് ജലശക്തി മന്ത്രാലയത്തിന്റെ അധിക ചുമതലയാണ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കേന്ദ്രമന്ത്രിമാർ രാജിവച്ചതോടെയാണ് മാറ്റം.
നിലവിലെ മാറ്റത്തിലൂടെ ഒരു മന്ത്രിസഭാ പുനഃസംഘടനയ്ക്ക് കേന്ദ്രസർക്കാർ നീങ്ങുന്നില്ലെന്നു വ്യക്തമാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചതിനു പിന്നാലെ നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, രേണുക സിങ് സറൂട്ട എന്നിവർ രാജിവച്ചിരുന്നു. ഇവരുടെ വകുപ്പുകളാണ് ഇപ്പോൾ മറ്റുമന്ത്രിമാർക്ക് അധിക ചുമതലയായി നൽകിയത്.
English Summary:
Union Ministers were given additional charge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.