ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ഫുൾഡിസ്ക് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്‌യുഐടി) ഉപയോഗിച്ചാണ് ആദിത്യ എൽ-1 ചിത്രങ്ങൾ പകർത്തിയത്. 200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ പകർത്തിയ ചിത്രങ്ങൾ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദ വിവരങ്ങളറിയാൻ സഹായിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. സൺ സ്പോട്ട്, പ്ലാഗ്, ക്വയറ്റ് സൺ തുടങ്ങിയ ഭാഗങ്ങൾ ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നും 1480.7 കിലോ ഭാരമുള്ള ആദിത്യ എൽ–1 വിക്ഷേപിച്ചത്. സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കും. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകൾ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

English Summary:

1st-Ever Full-Disk Images Of Sun Captured By India's Aditya-L1 Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com