റുവൈസിന്റെ പിതാവ് ഒളിവിൽ; ചോദ്യം ചെയ്യാനെത്തിയപ്പോൾ വീട്ടിലില്ല
Mail This Article
×
കൊല്ലം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ. റുവൈസിന്റെ പിതാവിനെ ചോദ്യംചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും പൊലീസിന് ഇവിടെ ആരെയും കണ്ടെത്താനായില്ല.
റുവൈസിന്റെ കുടുംബത്തിലുള്ളവരെ വൈകാതെ തന്നെ പൊലീസ് ചോദ്യംചെയ്യുമെന്നാണു വിവരം. ഷഹ്നയുടെ കുടുംബം നൽകിയ മൊഴിയിൽ സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ടെന്നാണു സൂചന. പിതാവിനെ ചോദ്യംചെയ്ത ശേഷം പ്രതി ചേര്ക്കണമോയെന്നു തീരുമാനിക്കും. റുവൈസിന്റെയും ഷഹ്നയുടെയും സുഹൃത്തുക്കളിൽനിന്നും പൊലീസ് വിവരം തേടുന്നുണ്ട്. റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെ്യതിരിക്കുകയാണ്.
English Summary:
Ruwais father is missing police could not question him
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.