ADVERTISEMENT

തിരുവനന്തപുരം∙ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ ആത്മഹത്യ ചെയ്ത ഡോ.എ.ജെ.ഷഹ്നയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ.ഇ.എ.റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാപ്രരണാക്കുറ്റം ചുമത്തിയും റുവൈസിനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

റുവൈസിനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന ഡയറക്ടറോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന വിവാഹം മുടങ്ങിയ വിഷമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്.

English Summary:

Shahna Death: IMA suspends membership of Dr.E.A.Ruwise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com