ADVERTISEMENT

ന്യൂഡൽഹി∙ ലൈഫ് കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന ശിവശങ്കറിന് മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. കേരളത്തിൽ‌നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വിശ്വാസ്യകരമല്ലെന്ന് ഇഡി സുപ്രീംകോടതിയിൽ വാദിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്. 

ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിക്കുന്നതിനുള്ള അപേക്ഷ ശിവശങ്കർ നൽകിയിട്ടില്ല. എന്നിട്ടും ഇളവ് ലഭിക്കുകയാണെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം നടത്താൻ തയാറാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇടക്കാല ഉത്തരവ് മാത്രമാണ് നിലവിലുള്ളതെന്നും ശിവശങ്കർ ആദ്യം കീഴടങ്ങുകയാണു വേണ്ടതെന്നുമായിരുന്നു ഇഡിയുടെ വാദം. 

ശിവശങ്കറിന് നിലവിൽ ആരോഗ്യപരമായ ആവശ്യങ്ങളില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ജാമ്യം നീട്ടി നൽകണമെങ്കിൽ മധുര എയിംസിൽ‌ പരിശോധന നടത്തട്ടെ എന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്.

English Summary:

Supreme Court Orders Fresh Medical Check for Sivasankar in Puducherry Amid ED's Doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com