ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ആശുപത്രിയിൽ.  വീടിനോട് ചേർന്നുള്ള ഫാംഹൗസിൽ വീണതിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്ചയിൽ ഇടുപ്പെല്ലിന് പരുക്കേറ്റന്ന് സംശയിക്കുന്നതായും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിലിരുന്ന് പ്രവർത്തകരോട് സംവദിക്കുകയായിരുന്നു കെസിആർ. 

തെലങ്കാന സംസ്ഥാനം രൂപീകൃതമായ 2014 മുതൽ മുഖ്യമന്ത്രിയായിരുന്നു കെസിആർ. എന്നാൽ കഴിഞ്ഞ മാസം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ഭാരതീയ രാഷ്ച്ര സമിതി പാർട്ടി പരാജയം ഏറ്റുവാങ്ങിയതോടെ കെസിആർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങി. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗജ്‍വെൽ, കാമറെഡ്ഡി എന്നിവിടങ്ങളിൽ മത്സരിച്ച കെസിആർ കാമറെഡ്ഡിയിൽ പരാജയപ്പെട്ടിരുന്നു.

കോൺഗ്രസിന്റെ രേവന്ത് റെഡ്ഡി ഇന്നലെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.  119 നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 64 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിആർഎസ് 39 സീറ്റുകളിൽ ഒതുങ്ങിയിരുന്നു. 

English Summary:

K Chandrasekhar Rao Hospitalised After Fall, May Require Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com