ADVERTISEMENT

പത്തനംതിട്ട∙ കൊടുമണ്ണിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കാമുകനുൾപ്പെട്ട നാലംഗ സംഘം പിടിയിൽ. പെൺകുട്ടിയെ കൊണ്ടുപോയ ഓട്ടോ കേടായതോടെയാണ് സംഘം കുടുങ്ങിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് വഴിയരികില്‍ ഓട്ടോ കണ്ടു നടത്തിയ പരിശോധനയിലാണ് നാലുപേര്‍ പിടിയിലായത്. 

പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നാണ് നാലാംഗ സംഘം 14കാരിയെ തട്ടിക്കൊണ്ടുപോയത്. കാലൊടിഞ്ഞു കിടക്കുന്ന പെൺകുട്ടിയുടെ അച്ഛനെ കാണാനെന്ന് പറഞ്ഞാണ് കാമുകനും സംഘവും രാത്രിയിൽ വീട്ടിലെത്തിയത്. തുടർന്ന് ഒരു ഓട്ടോയിൽ പെൺകുട്ടിയുമായി പോവുകയായിരുന്നു.

English Summary:

A gang of four in police custody in abducting 14 year old girl at Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com