രാഹുൽ ഗാന്ധിയുടെ ഇന്തൊനീഷ്യ, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം പര്യടനം റദ്ദാക്കി; കാരണം തിരഞ്ഞെടുപ്പ് തോൽവി?
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തെക്കു കിഴക്കൻ ഏഷ്യൻ പര്യടനം റദ്ദാക്കിയതായി റിപ്പോർട്ട്. ഇന്തൊനീഷ്യ, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച മുതലാണ് യാത്ര നിശ്ചയിച്ചിരുന്നത്. അപ്രതീക്ഷിത കാരണങ്ങളാൽ പര്യടനം റദ്ദാക്കിയെന്നാണ് വിവരം.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേരിട്ട വൻ തോല്‍വിക്കു പിന്നാലെയാണ് പര്യടനം റദ്ദാക്കിയത്. തോൽവിക്കു പിന്നാലെ, രാഹുൽ ഗാന്ധിയുടെ തെക്കു കിഴക്കൻ ഏഷ്യൻ പര്യടനത്തെ കോണ്‍ഗ്രസിനകത്തുള്ളവരും പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ കക്ഷികളും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 4ന് ആരംഭിച്ചതിനാൽ രാഹുൽ ഇവിടെത്തന്നെ ഉണ്ടാകണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പര്യടനം റദ്ദാക്കിയത്.