ADVERTISEMENT

തിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും വീണ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂർ മണിയറ ഗാർഡൻ കരുവേലി ഹൗസിൽ ബെന്നിയുടെ മകൾ അതിഥി ബെന്നി (22) ആണ് മരിച്ചത്. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു.

കുറച്ചു നാളായി കടുത്ത വിഷാദത്തിലായിരുന്ന അതിഥി, ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അതിഥി ഇന്നു പുലർച്ചെയാണു മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ നിലയിൽ അതിഥിയെ കണ്ടെത്തിയത്.

ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ട് ആഴ്ച മുൻപ് വീട് വാടകയ്‌ക്കെടുത്ത് അവിടേക്കു താമസം മാറിയിരുന്നു. അവിടെ അമ്മയും അതിഥിക്കൊപ്പമുണ്ടായിരുന്നു. പുസ്തകം വാങ്ങുന്നതിനായി ഹോസ്റ്റലിലെത്തിയപ്പോഴായിരുന്നു സംഭവം. രണ്ടു മണിയോടെ കെട്ടിടത്തിന്റെ മുറ്റത്ത് വീണു കിടക്കുന്ന കണ്ട അതിഥിയെ മറ്റ് വിദ്യാർത്ഥികളും ആശുപത്രി ജീവനക്കാരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയാരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com