ADVERTISEMENT

കൊച്ചി∙ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പ് ജനുവരിയിൽ. ജനുവരി 8 മുതല്‍ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തിൽ ഇതിനുള്ള നടപടി തുടങ്ങും. മാർപാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാകും പ്രഖ്യാപനവും സ്ഥാനാരോഹണവും. അനുയോജ്യനായ വ്യക്തിക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് നിലവിൽ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആവശ്യപ്പെട്ടു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. ഈ പദവിയിൽ 12 വർഷം സഭയെ നയിച്ച അദ്ദേഹം സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചിരുന്നു. തീരുമാനം മാർപാപ്പ അംഗീകരിച്ച സാഹചര്യത്തിലാണ് മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞത്. പുതിയ മേജർ ആർച്ച് ബിഷപ്പിനെ സിറോ മലബാർ സഭാ സിനഡ് തിരഞ്ഞെടുക്കും വരെ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ സഭയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു.

English Summary:

Syro-Malabar Church Major Arch Bishop Election in January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com