ADVERTISEMENT

ബേഡകം∙ കാസർകോട് ബേഡകത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മകൾ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശിനി മുർസീനയെ ഭർതൃവീട്ടിൽ ‍തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തേക്കുറിച്ച് വ്യക്തത ലഭിക്കൂ എന്നാണ് പൊലീസിന്റെ വിശദീകരണം. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മുർസീനയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് അസ്കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കുന്നതായി മകൾ പരാതി പറഞ്ഞിരുന്നുവെന്ന് മുർസീനയുടെ കുടുംബം പറയുന്നു. ഇവർക്കു പുറമേ അസ്കറിന്റെ ഒരു അമ്മാവനും അയാളുടെ ഭാര്യയും മുർസീനയെ ബുദ്ധിമുട്ടിച്ചിരുന്നു.

മകളുടെ മരണം വീട്ടിൽ അറിയിക്കാൻ വൈകിയതായും കുടുംബം ആരോപിച്ചു. മുർസീന ആത്മഹത്യ ചെയ്യില്ലെന്നും അവർ പറയുന്നു. 2020ലായിരുന്നു അസ്കറുമായുള്ള മുർസീനയുടെ വിവാഹം. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്.

English Summary:

Bedakam Death Sparks Controversy: Family Alleges Murder, Rejects Suicide Theory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com