ADVERTISEMENT

നാദാപുരം(കോഴിക്കോട്)∙ കുന്നുമ്മക്കരയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഷബ്ന ജീവനൊടുക്കുന്നതിനു മുന്‍പുള്ള ദൃശ്യങ്ങൾ പുറത്തു വന്നു. ഭർത്താവിന്റെ അമ്മ, അമ്മാവന്‍, സഹോദരി എന്നിവരുമായി വഴക്കിടുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഷബ്ന തന്നെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

ഈ വഴക്കിനു തൊട്ടുപിന്നാലെയാണ് ഷബ്‌ന മുറിയിൽ കയറി ജീവനൊടുക്കിയത്. ഭർതൃവീട്ടുകാർ ഷബ്‌നയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘‘നിങ്ങള്‍ക്ക് കുറെ ഗുണ്ടായിസമുണ്ടല്ലോ പണ്ടുകാലം മുതല്‍, അടിക്കുകയും മറ്റും ചെയ്യുന്നത്...’’ എന്ന് വഴക്കിനിടെ ഷബ്ന പറയുന്നത് കേള്‍ക്കാം. പെണ്ണുങ്ങള്‍ ആണുങ്ങളുടെ മുന്‍പില്‍ വന്ന് വര്‍ത്തമാനം പറയരുത് എന്ന് ഷബ്നയോടെ മറുവശത്തുനിന്ന് ഭര്‍ത്താവിന്റെ അമ്മാവന്‍ പറയുന്നതും വിഡിയോയിലുണ്ട്. പെണ്ണിനെ ഒഴിവാക്കാനല്ല പറഞ്ഞു കൊടുക്കേണ്ടതെന്നും അതു ഭര്‍ത്താവ് ഹബീബ് വന്നു പറയട്ടെയെന്നും ഷബ്ന വിഡിയോയില്‍ പറയുന്നുണ്ട്. ഇതിനിടെ മറ്റൊരു വ്യക്തി ഷബ്നയെ അടിക്കാനായി വരുന്നതും ദൃശ്യങ്ങളിലുണ്ട്. ‘‘ആ... അടിക്ക് എല്ലാം വിഡിയോയിലുണ്ട്’’ എന്ന് ഷബ്ന തിരിച്ചു പറയുന്നതും കേള്‍ക്കാം. ഇവിടെ കോടതിയും പൊലീസും നിയമവും ഒന്നുമില്ലേ എന്നും ഷബ്ന ചോദിക്കുന്നുണ്ട്. അതിനിടയില്‍ ഷബ്നയെ അടിച്ചതിനെത്തുടര്‍ന്നാകാം ഫോണ്‍ പൊസിഷന്‍ മാറുന്നതും വിഡിയോയില്‍ വ്യക്തമാണ്.

 

യുവതിയുടെ ആത്മഹത്യയില്‍ ഭർതൃ മാതാവിനെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുക്കും. ഷബ്നയുമായി ഇവർ വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഭർത്താവിന്റെ അമ്മാവൻ ഹനീഫയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ബന്ധുക്കളുടെ പരാതി.

English Summary:

Shabna's Video Before Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com