ജോലിക്കിടെ ലോക്കൽ ട്രെയിനിൽ യുവതിയോടൊപ്പം റീൽസ്; പൊലീസുകാരനെതിരെ നടപടി – വിഡിയോ
Mail This Article
മുംബൈ∙ ജോലിക്കിടെ ലോക്കൽ ട്രെയിനിൽ യുവതിയോടൊപ്പം നൃത്തമാടി റീൽസ് ചെയ്തതിനു പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥൻ എസ്.എഫ്. ഗുപ്തയ്‌ക്കെതിരെയാണ് നടപടി. ഡ്യൂട്ടി സമയത്തുണ്ടായ കൃത്യവിലോപത്തിന് ഗുപ്തയോട് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണംതേടി. യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് വൻതോതിതലുള്ള വിമർശനങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെയാണ് നടപടി
ഡിസംബർ ആറിന് രാത്രി 10ന് ശേഷം സെൻട്രൽ റെയിൽവേയുടെ ലോക്കൽ ട്രെയിനിലായിരുന്നു സംഭവം. ട്രെയിനിൽ രാത്രികാലത്ത് വനിതകളുടെ സുരക്ഷഉറപ്പാക്കുന്നതായിരുന്നു ഗുപ്‌തയുടെ ചുമതല. ഇതിനിടെയായിരുന്നു സംഭവം. ഒരു യുവതി തന്റെ മകളുടെ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ആദ്യം അപകടം ഉണ്ടാകാതിരിക്കാൻ ഗുപ്ത നിർദേശങ്ങൾ നൽകുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീട്, യുവതിയോടൊപ്പം ഗുപ്ത നൃത്തമാടുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിൽ പ്രചരിച്ചതിനെ തുടർന്ന് ഗവൺമെന്റ് റെയിൽവേ പൊലീസ് ഗുപ്തയ്‍ക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. ജോലിയിലും യൂണിഫോമിലുമുള്ള സമയത്ത് ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടാതിരിക്കുന്നത് മുൻനിര്‍ത്തിയാണ് പൊലീസിന്റെ നീക്കം.
ലോക്കൽ ട്രെയിനിൽ നൃത്തമാടുന്നത് പതിവാണെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതാണ് സംഭവം വിവാദമാക്കിയത്.