ലോറി കുടുങ്ങി, താമരശേരി ചുരത്തിൽ ഗതാഗത തടസം രൂക്ഷം; യാത്രക്കാർ വെള്ളവും ലഘുഭക്ഷണവും കരുതണമെന്നു പൊലീസ്

Mail This Article
×
താമരശ്ശേരി∙ താമരശ്ശേരി ചുരം ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്നു ഗതാഗത തടസ്സം. വാഹനങ്ങളുടെ നീണ്ട നിര രണ്ടാം വളവു വരെ എത്തി. വാഹനങ്ങൾ ഒരുവശത്തു കൂടി കടന്നുപോവുന്നുണ്ട്. ഗതാഗത തടസ്സം രൂക്ഷമായേക്കും.
രാത്രി ഒരു മണിയോടെയാണു ലോറി കുടുങ്ങിയത്. സ്ഥലത്ത് ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. താമരശ്ശേരി ചുരം കയറുന്നവര്‍ വെള്ളവും ലഘുഭക്ഷണവും കരുതണമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്.
English Summary:
Heavy block in Thamarassery churam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.