ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിനു മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്നും ശുപാർശയില്ലാതെ നീക്കാൻ ഗവർണർക്കാകില്ലെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം. 

സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. നിലവിൽ വകുപ്പില്ലാത്ത മന്ത്രിയാണ് സെന്തിൽ ബാലാജി. സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്ത മന്ത്രിയെ നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നതിൽ അപാകതയില്ലെന്നും കോടതി പറഞ്ഞു.

English Summary:

Governor has no power to remove minister without Chief Minister's recommendation: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com