ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ മുംബൈയ്ക്ക് അടുത്ത് പൻവേലിലെ നടൻ സൽമാൻ ഖാന്റെ ഫാംഹൗസ് ‘അർപിത’യിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. അജേഷ് കുമാർ ഓംപ്രകാശ് ഗിൽ, ഗുരുസേവക് സിങ് തേജ്സിങ് സിഖ് എന്നിവരാണു പിടിയിലായത്. 

ജനുവരി നാലിനാണു സംഭവം നടന്നത്. സൽമാൻ ഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണണമെന്നും  ഫാംഹൗസിലെ സുരക്ഷാ ജീവനക്കാരോട് ഇരുവരും പറയുകയായിരുന്നു. തങ്ങളുടെ പേരു മാറ്റിയാണ് ഇവർ സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. മഹേഷ് കുമാർ റാംനിവാസ്, വിനോദ് കുമാർ രാധേശാം എന്നാണ് തങ്ങളുടെ പേരെന്നാണു രണ്ടുപേരും പറഞ്ഞത്. 

കുറ്റിച്ചെടികളും മതിലും ചാടിക്കടന്ന് വീടിന്റെ വളപ്പിൽ കയറാൻ ഇരുവരും ശ്രമിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവരിൽനിന്നും വ്യാജ ആധാർ കാർഡ് പൊലീസ് പിടികൂടി. 

English Summary:

Police arrested two people for trying to enter the farmhouse of Salman Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com